"" പുല്ലൂര്‍: ഏപ്രിൽ 2011

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

പൃഥ്വിരാജ് വിവാഹിതനായി

 

പാലക്കാട്: ചലചിത്ര നടന്‍ പൃഥ്വിരാജ് വിവാഹിതനായി. പാലക്കാട് സ്വദേശിയും ബി.ബി.സി ചാനല്‍ ദല്‍ഹി റിപ്പോര്‍ട്ടറുമായ സുപ്രിയയാണ് വധു. പാലക്കാട് ചന്ദ്രനഗറില്‍ വിജയകുമാര്‍ മേനോന്റെയും പത്മിയുെടയും മകളാണ് സുപ്രിയ. സുപ്രിയയുടെ തറവാടായ തേങ്കുറിശി കടുങ്ങാത്തെ കണ്ടാത്ത് തറവാട്ടില്‍ കാലത്ത് 10:30 നും 11നുമിടക്കായിരുന്നു വിവാഹം.
മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍ പങ്കെടുപ്പിച്ചില്ല. മല്ലിക സുകുമാരന്‍, സഹോദരന്‍ ഇന്ദ്രജിത്ത്, ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരും സുപ്രിയയുടെ അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെുത്തത്. മേയ് ഒന്നിന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കായി വിരുന്നൊരുക്കും.

2011, ഏപ്രിൽ 24, ഞായറാഴ്‌ച

സത്യസായ്ബാബ അന്തരിച്ചു

സത്യസായ്ബാബ അന്തരിച്ചു
പുട്ടപര്‍ത്തി (ആന്ധ്ര): ഹൈന്ദവ ആത്മീയ മേഖലയില്‍ ആറു പതിറ്റാണ്ടു കാലം അനുയായികളുടെ അവതാരപുരുഷനായി നിറഞ്ഞ സത്യസായി ബാബ (84) നിര്യാതനായി. ഇന്ന് രാവിലെ 7.30ഓടെ സത്യസായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ സയന്‍സസില്‍ യായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് പുട്ടപര്‍ത്തിയിലെ സത്യസായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ സയന്‍സസില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ ഇന്നുരാവിലെയോടെ പ്രവര്‍ത്തനരഹിതമായി മരണം സംഭവിക്കുകയായിരുന്നു.  വിയോഗ വാര്‍ത്തയറിഞ്ഞ ആയിരക്കണക്കിന് ഭക്തര്‍ കുതിച്ചെത്തിതോടെ സായ് നഗരമെന്നറിയപ്പെടുന്ന പുട്ടപര്‍ത്തിയില്‍ ജനപ്രവാഹത്തെ നിയന്ത്രിക്കാനായി പതിനായിരത്തോളം പൊലീസുകാരെ വിന്യസിച്ചു. ബാബ ആശുപത്രിയില്‍ ആയതുമുതല്‍ നഗരത്തില്‍ നിരോധാജ്ഞ നിലനില്‍ക്കുകയാണ്. നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.

2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

ശബ്ദം മാത്രമല്ല, ഭാവിയില്‍ 'സാന്നിധ്യവും' ഫോണിലൂടെ അയയ്ക്കാം

Posted on: 13 Mar 2011

-എം.ബഷീര്‍



സെല്‍ഫോണുകളുടെ ലോകത്തെ മാറ്റം പുതുമയല്ല. വെറും സെല്‍ഫോണ്‍ സ്മാര്‍ട്ട് ഫോണാകുന്നതും, സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതും സമീപകാല ചരിത്രമാണ്. മാറ്റത്തിന്റെ കാര്യത്തില്‍ സെല്‍ഫോണുകളോട് കിടപിടിക്കും റോബോട്ടുകളും. ഒരേ പോലെ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ രണ്ടു മേഖലയും സമ്മേളിച്ചാലോ, അത്ഭുതങ്ങളാകും സംഭവിക്കുക.

അതിന്റെ സൂചനയാണ് 'എല്‍ഫോയിഡ്' (Elfoid). ഭാവിയില്‍ സെല്‍ഫോണായി രൂപമാറ്റം സംഭവിക്കാന്‍ സാധ്യതയുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ള റോബോട്ടാണിത്. പോക്കറ്റിലൊതുങ്ങുന്ന, ഭ്രൂണത്തിന്റെ ആകൃതിയുള്ള റോബോട്ടാണ് എല്‍ഫോയിഡ്.

നിങ്ങളുടെ ശബ്ദം മാത്രമല്ല, സാന്നിധ്യം കൂടി സംപ്രേക്ഷണം ചെയ്യാന്‍ സഹായിക്കുന്നതാണ് എല്‍ഫോയിഡ്. ആരെയാണോ വിളിക്കുന്നത് അയാളോട് 'ഇപ്പോള്‍ എന്നെ അറിയുന്നുണ്ടോ' എന്ന് നിങ്ങള്‍ക്ക് ചോദിക്കുകയുമാകാം.

ജപ്പാനില്‍ ഒസാക്ക സര്‍വകലാശാലയിലെ ഫ്രൊഫസര്‍ ഹിരോഷി ഇഷിഗുരോയും സംഘവുമാണ് എല്‍ഫിലോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഉപയോഗിക്കുന്നയാളുടെ തലയുടെയും മുഖത്തിന്റെയുമൊക്കെ ചലനങ്ങള്‍ ഒരു മോഷന്‍ കാപ്ച്വര്‍ സംവിധാനത്തിലുടെ പിടിച്ചടുക്കുന്ന എല്‍ഫോയിഡ്, അതും നമ്മുടെ ശബ്ദത്തോടൊപ്പം അങ്ങേത്തലയ്ക്കലെത്തിക്കുന്നു. ഇതാണ് ഇതിലെ അടിസ്ഥാന ആശയം.

കഴിഞ്ഞ ആഗസ്തില്‍ ഇഷിഗുരോയും സഹപ്രവര്‍ത്തകരും 'ടെലിനോയിഡ്' എന്നൊരു അസാധാരണ റോബോട്ടിന് രൂപം നല്‍കിയിരുന്നു. ഒരു ശിശുവിന്റത്ര ആകൃതിയുള്ള അത് മനുഷ്യ സാന്നിധ്യം സംപ്രേഷണം ചെയ്യുന്നതായിരുന്നു. അതിനു പിന്നാലെയാണ് പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന വലിപ്പത്തിലുള്ള എല്‍ഫോയിഡിന്റെ വരവ്.


ടെലിനോയിഡിന്റെ പോലത്തന്നെ എല്‍ഫോയിഡും മുഖവും മറ്റും ചലിപ്പിക്കുമെന്ന് ഇഷിഗുറോ പറയുന്നു. ഉപകരണത്തിന്റെ ചലനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന് മൈക്രോആക്‌ച്വേറ്റേഴ്‌സ് ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നു.

സെല്‍ഫോണുകള്‍ കൂടുതല്‍ മികറ്റുതാവുകയും സമാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുകയും ചെയ്യുമ്പോഴും 'ശബ്ദം' എന്നതുമാത്രമാണ് മാറാതിരിക്കുന്നത്. സംസാരിക്കുമ്പോള്‍ അംഗവിക്ഷേപവും മുഖഭാവങ്ങളും കൂടിയുണ്ടാകുന്നത് ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കുന്നു.

മുഷ്യന്റെ പ്രകൃതിദത്തമായ ഈ കഴിവിന്റെ ഒരംശത്തെ ഈ ഉപകരണത്തിലേക്ക് സന്നിവേശിപ്പിക്കുയാണ് ഇഷിഗുറോയും സംഘവും ചെയ്യുന്നത്. എന്നാല്‍, വീഡിയോ കോളിങ് പോലുള്ള സംവിധാനങ്ങള്‍ സാര്‍വത്രികമാകുമ്പോള്‍, ഈ ആശയത്തിന് എത്ര പ്രയോജനമുണ്ടാകും എന്ന ചോദ്യം പ്രസക്തമാണ്.

ക്വാല്‍കോം ജപ്പാന്റെ സഹായത്തോടെ രൂപപ്പെടുത്തിയ ഉപകരണം പരീക്ഷിക്കുന്ന ഗവേഷണത്തില്‍ സഹായിക്കുന്നത് എന്‍ ടി ടി ഡോകോമോയാണ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഒരു ത്രീജി കമ്മ്യൂണിക്കേഷന്‍ യൂണിറ്റിന്റെ സഹായത്തോടെയാണ് പരീക്ഷണം നടക്കുന്നത്.

3ജിക്ക് പിന്നാലെ 4ജി വരുന്നു

3ജിക്ക് പിന്നാലെ 4ജി വരുന്നു
Posted on: 17 Apr 2011


മുംബൈ: രാജ്യത്ത് 3ജി (മൂന്നാം തലമുറ) ടെലികോം സേവനം പ്രാരംഭഘട്ടത്തില്‍ മാത്രം നില്‍ക്കുമ്പോഴും 4ജി സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങി. അടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ 4ജി (നാലാം തലമുറ) ടെലികോം സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3ജിയെക്കാള്‍ സാമ്പത്തികമായും സാങ്കേതികമായും മുന്നിലായിരിക്കും 4ജി. ചെലവ് കുറവാണെന്നതും വേഗത്തില്‍ അപ്‌ഗ്രേഡ് ചെയ്യാനാകുമെന്നതുമാണ് 4ജിയുടെ സവിശേഷത. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും വീഡിയോ കോണ്‍ഫറന്‍സിങ്ങുമാവും 4ജിയെ 2ജി, 3ജി എന്നിവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

നിലവിലെ അടിസ്ഥാനസൗകര്യങ്ങള്‍ തന്നെ വിപുലപ്പെടുത്തി 4ജി സേവനം അവതരിപ്പിക്കാനാകുമെന്നും അതിനാല്‍ ഇത് വേഗത്തില്‍ നടപ്പാക്കാനാകുമെന്നും ജെഡിഎസ്ഇ ഇന്ത്യയുടെ നിഖില്‍ സദരംഗാനി പറഞ്ഞു.

ഇന്റര്‍നെറ്റ് ഡാറ്റ സര്‍വീസുകള്‍ക്കായിരിക്കും 4ജി സേവനം തുടക്കത്തില്‍ ഉപയോഗിക്കുക. രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ ഫോണിലും 4ജി ലഭ്യമാകും. നിലവില്‍ 4ജി സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ ഇല്ലാത്തതാണ് കാരണം.

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

ഗായിക ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു

ദുബായ്: ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു. എമിറേറ്റ്‌സ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍ക്കുളത്തിലാണ് അപകടമുണ്ടായത്. ദുബായില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് ചിത്ര കുടുംബത്തോടൊപ്പം ദുബായിലെത്തിയത്. വിവാഹത്തിനുശേഷം ഏറെക്കാലം കഴിഞ്ഞാണ് ചിത്ര നന്ദനയ്ക്ക് ജന്മം നല്‍കിയത്.

മലപ്പുറത്ത് ബൈക്ക് അപകടങ്ങളില്‍ അഞ്ച് മരണം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേരും മഞ്ചേരിക്കടുത്ത് കാവന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേരും മരിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല മാട് വളവില്‍ ഇന്നലെ രാത്രി ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മണ്ണാര്‍മല തെക്കുംപുറത്ത് കളത്തില്‍ ബശീര്‍ (42), പള്ളിക്കുത്ത് പള്ളിയില്‍ത്തൊടി ഷനു (26), പുളിക്കല്‍ ജിജി (24) എന്നിവരാണ് മരിച്ചത്. അപകടവിവരം ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനായി താഴെ ഇറങ്ങിയവര്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

കാവന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച ഷാപ്പും പടി സ്വദേശി മൊയ്തീന്‍ (57), പൂക്കളത്തൂര്‍ സ്വദേശി ജാഫര്‍ (27) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.