"" പുല്ലൂര്‍: മലപ്പുറത്ത് ബൈക്ക് അപകടങ്ങളില്‍ അഞ്ച് മരണം

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

മലപ്പുറത്ത് ബൈക്ക് അപകടങ്ങളില്‍ അഞ്ച് മരണം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേരും മഞ്ചേരിക്കടുത്ത് കാവന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേരും മരിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല മാട് വളവില്‍ ഇന്നലെ രാത്രി ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മണ്ണാര്‍മല തെക്കുംപുറത്ത് കളത്തില്‍ ബശീര്‍ (42), പള്ളിക്കുത്ത് പള്ളിയില്‍ത്തൊടി ഷനു (26), പുളിക്കല്‍ ജിജി (24) എന്നിവരാണ് മരിച്ചത്. അപകടവിവരം ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനായി താഴെ ഇറങ്ങിയവര്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

കാവന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച ഷാപ്പും പടി സ്വദേശി മൊയ്തീന്‍ (57), പൂക്കളത്തൂര്‍ സ്വദേശി ജാഫര്‍ (27) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ